Sunday, May 3, 2020

പരീക്ഷണങ്ങൾ പാച്ചാളികൾ

ബിടെക് കാലം പുരോഗമിക്കവേയാണ്  പതുക്കെ നെറ്റി കയറുന്നത് ശ്രദ്ധയിൽ പെട്ടത്.  സ്കൂളിൽ പഠിക്കുമ്പോൾ എപ്പോളോ വന്നു ചേർന്ന താരനുമായി പടവെട്ടി കൊണ്ടിരിക്കുമ്പോളാണ് അടുത്ത മാരണം. അത് നെറ്റി കയറുന്നതല്ല എന്ന് സ്വയം മനസ്സിനെ പറഞ്ഞു പറ്റിക്കാൻ നോക്കി. 

എങ്ങനെ ഒക്കേ ആശ്വസിച്ചാലും പിന്നെയും എപ്പോളെങ്കിലുമായിട്ട് വീണ്ടും അതെ കാര്യത്തിൽ വന്നു നിക്കും. മുടി കൊഴിയുന്നത് താരൻ കരണമാണെന്ന നിഗമനത്തിൽ താരനെ  ഓടിക്കാൻ ഉള്ള കലാപരിപാടികൾ ആരംഭിച്ചു. 

തൈര്, നാരങ്ങ,  മുതൽ പല വെറൈറ്റി എണ്ണകൾ എല്ലാം പരീക്ഷച്ചു  നോക്കി, ഒന്ന് ഒതുങ്ങും പിന്നേം വരും. എണ്ണ തേച്ചിട്ട് മുടി വളരുണ്ടോ എന്ന് ദിവസവും  കണ്ണാടി നോക്കി പരിശോധന ആണ്,  വളരുന്നുണ്ട് എന്ന് സ്വയം വിലയിരുത്തും (വളർന്നോ ഇല്ലയോ എന്നതിന് പ്രസക്തി  ഇല്ല ) അങ്ങനെ ബിടെക് കാലം നീങ്ങി കൊണ്ടിരുന്നു. 

ബിടെക് കഴിഞ്ഞ് ജോലി കിട്ടാൻ ഒരു delay വന്നു കുറച്ചു നാൾ  വീട്ടിലിരുന്നതോടെ  മുടി കൊഴിച്ചിൽ അങ്ങ് കലശലായി(ടെൻഷൻ ടെൻഷൻ 😬😵😣 ). ആ ഇടക്ക് ആണ് നീലി ബ്രിൻഗാദി  എണ്ണ മുടി വളരാൻ ബെസ്റ്റ് ആണെന്ന് കേട്ടത്. കുറച്ച് നാള്  അത് വാങ്ങി തേച്ചു നോക്കി, അമ്മ വീട്ടിൽ ഉള്ള ദിവസങ്ങളിൽ അമ്മ ആണ് തലയിൽ എണ്ണ ഇട്ട് തരുന്നത്. നീലി ബ്രിൻഗാദി പാക്കറ്റിലുള്ള പെണ്ണിന്റ പടം മാറി എന്റെ പടം വെക്കുന്നതും സ്വപ്നം കണ്ട് ഉപയോഗം തുടർന്നു (മീനവിയൽ ഒരു ടൈമിൽ ധാത്രി പുരട്ടി അനൂപ് മേനോന് പകരം പരസ്യത്തിൽ വരുന്ന വേറെ ഒരു സ്വപ്നം കൂടെ ഉണ്ടാർന്നു കേട്ടോ 😜😜)

ജോലി കിട്ടിയതോടെ എണ്ണ തേച്ചു കുളി frequency കുറഞ്ഞെങ്കിലും ഇടക്ക് അമ്മ പിടിച്ചു ഇരുത്തി തലയിൽ എണ്ണ ഇട്ട് തരും. 

ഒരു ദിവസം വെറുതെ കണ്ണാടി നോക്കുമ്പോൾ ആണ് ആ കാര്യം ഞാൻ ശ്രദ്ധിക്കുന്നത്.  എന്റെ തോളത്തു പതുക്കെ രോമം വളർന്നു തുടങ്ങിയിരിക്കുന്നു.  എന്നിട്ടും മുടിയുടെ കാര്യത്തിൽ no രക്ഷ.  തോളത്തു എന്ത് കൊണ്ട് വന്നു എന്നൊന്നും അപ്പോൾ ഒരു ക്ലൂ കിട്ടിയില്ല, എന്നിരുന്നാലും തോളത്തു വളർന്ന സ്ഥിതിക്ക് ഇനി എങ്ങാനും മുടി വളർന്നാലോ 🤔🤔🤔🤔.ആ ഒരു പ്രതീക്ഷയിൽ പിന്നെയും  നീലി ബ്രിൻഗാദി   തുടർന്നു.

 നാളുകൾ കുറച്ചു കഴിഞ്ഞിട്ടും മുടിയുടെ കാര്യത്തിൽ development ഒന്നും ഇല്ലാതായതോടെ പരീക്ഷണങ്ങൾ വീണ്ടും മാറ്റിപ്പിടിക്കാൻ  തീരുമാനിച്ചു . വേപ്പില,  തുളസി,  etc etc അങ്ങനെ  പല ഇൻഗ്രീഡിഎന്റ്സ് ഇട്ട് തയ്യാറാക്കിയ എണ്ണകൾ ഓരോന്നായി ഇട്ടു നോക്കി ദിവസങ്ങൾക്കും (മാസങ്ങൾക്കും) ശേഷവും   മുടി വളർന്നില്ലെന്ന് മാത്രമല്ല  നേരത്തെ തോളത്തു ഉണ്ടായിരുന്ന രോമം  അത് പിന്നെയും കൂടിയിരിക്കുന്നു, അതും പോരാഞ്ഞിട്ടിപ്പോ മുതുകതോട്ടും പടർന്നിരിക്കുന്നു.

പിന്നീട് എപ്പോളോ ഒരു ദിവസം അമ്മ തലയിൽ എണ്ണ ഇട്ടുതരുമ്പോളാണ് ആ നന്ഗ്ന സത്യം ഞാൻ മനസ്സിലാക്കുന്നത് .  തലയിൽ എണ്ണ തേച്ച ശേഷം കൈയിൽ  ബാക്കി വരുന്ന എണ്ണ അമ്മ എന്റെ തോളത്തും മുതുകത്തുമായിട്ടായിരുന്നു   അന്ന് തൂത്തു വെച്ചിരുന്നത്.
കൈയിൽ ഉള്ള എണ്ണ പോകാൻ തൂത്തു വെക്കുന്നു അത്രേ ഉദ്ദേശിച്ചുള്ളൂ, പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. ചെടിക്ക് വളമിട്ട പോലെ തോളത്തും മുതുകത്തും രോമം തഴച്ചു വളരാൻ അത് സഹായിച്ചു എന്ന് വേണം മനസ്സിലാക്കാൻ.  എണ്ണ തേച്ചാൽ മുടി വളരും എന്നത് സത്യമാണെന്നു ഞാൻ "വളരെ വിഷമത്തോടെ " അപ്പോൾ തിരിച്ചറിഞ്ഞു 😐😐😐😐😐. തലയിൽ വളരുന്നതിന് പകരം മുതുകത്താണ് എല്ലാം വളർന്നത് എന്നേ ഉള്ളു. അതിന്റ പകുതി പോട്ടേ, 10% എങ്കിലും തലയിലോട്ട് സംഭാവന ചെയ്യാമായിരുന്നു.  എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു😪😪😪😪


No comments:

Post a Comment