Saturday, February 15, 2020

തായ്‌ലൻഡിലെ കണിക്കൊന്ന പൂക്കുമ്പോൾ

സമയം വൈകുന്നേരം 5:30 കഴിഞ്ഞു, chonburi ജില്ലയിൽ നിന്നു 1 മണിക്കൂർ അകലെയുള്ള സുവര്ണഭൂമി എയർപോർട്ട് ലക്ഷ്യമാക്കി ടൊയോട്ട കാർ പാഞ്ഞു കൊണ്ടിരിക്കുന്നു. അസ്തമയ സൂര്യന്റെ പൊന്കിരണങ്ങൾ ആ പ്രദേശമാകെ സ്വർണ നിറത്തിൽ പ്രകാശിപ്പിച്ചിരിക്കിന്നു. 

എന്തോ ചിന്തകളിൽ മുഴുകിയിരുന്ന ഞാൻ പുറത്തേക്കു നോക്കി, ഇരു വശത്തുകൂടിയും വണ്ടികൾ ചീറി പാഞ്ഞു പോകുന്നു. തായ്‌ലൻഡിൽ ഏറെ കൗതുകം തോന്നിയ ഒരു വണ്ടിയാണ് സ്കൂട്ടറിൽ ഷെഡ് കെട്ടി 3 വീൽ ഉള്ള വണ്ടി (ഇതിനെയാണോ tuk tuk എന്ന് പറയുന്നതെന്ന് അറിയില്ല ). ഒരു സ്ത്രീ അതുമായി വരുന്നു, നല്ല സ്പീഡിലാണ് പോകുന്നത്, അവരുടെ ഭർത്താവും കുഞ്ഞുമാണെന്നു തോന്നുന്നു, പുറകിൽ ഇരിക്കുന്നുണ്ട്. അതു അരികിലൂടെ പാഞ്ഞു പോയി.

കുറച്ചു ദൂരം പിന്നിട്ടപ്പോൾ റോഡിനിരുവശവുമായി കണിക്കൊന്നകൾ പൂവിട്ടു നിൽക്കുന്നു. കാണേണ്ട കാഴ്ച തന്നെ ആയിരുന്നു അത്. പെട്ടെന്ന് നാട്ടിലാണോ എന്ന് സംശയിച്ചു പോയി. കുറെ നേരം അതു തന്നെ നോക്കിയിരുന്നു. പൂത്തു നിക്കുന്ന കണിക്കൊന്ന കാണുന്നത് തന്നെ ഒരു കുളിരാണ്. വിഷുക്കാലം വന്നതു പോലെ, വല്ലാത്തൊരു നൊസ്റ്റാൾജിയ 🥰

 പിന്നെയാണ് ഓർമ വന്നത്, കേരളത്തിന്റ മാത്രമല്ല തായ്‌ലൻഡിലെ ദേശീയ പുഷ്പം കണിവെറുന്നയാണ് വെറുതെയല്ല  ഇത്രേം കണിക്കൊന്നകൾ. നമ്മുടെ നാട്ടിലെ പോലെ ആരും നോക്കാതെ പൂത്തു തളിർത്തു, ഏതെങ്കിലും കാറ്റത്ത് ഒടിഞ്ഞു വീഴാൻ യോഗമുള്ളവയല്ല ഇതെന്ന് മനസ്സിലായി. നന്നായി പരിപാലിച്ചു പോരുന്നവയാണ്. മറിഞ്ഞു വീഴാതിരിക്കാൻ താങ്ങൊക്കെ കൊടുത്തിട്ടുണ്ട്. കണിക്കൊന്ന മാത്രമല്ല, അവിടെ കണ്ട എല്ലാ മരങ്ങളും നന്നായി പരിപാലിക്കപ്പെടുന്നതാണെന്ന് മനസ്സിലായി.ആ ഒരു കാര്യത്തിൽ അവരോട് ബഹുമാനം തോന്നി.  ഒരു ചെറു പുഞ്ചിരിയോടെ അവ കാഴ്ച്ചയിൽ നിന്നു മറയുന്ന വരേ നോക്കി ഇരുന്നു🙂🙂🙂.

സൂര്യൻ പൂർണമായും അസ്തമിച്ചിരിക്കുന്നു , തെരുവ് വിളക്കുകൾ  തെളിഞ്ഞു നിൽക്കുന്ന ബാങ്കോക്ക് നഗരത്തിൽ എയർപോർട്ട് പരിസരത്തേക്ക്  കാർ പ്രേവേശിച്ചു. ഇനി തിരിച്ചു വരുമോ എന്ന ചിന്തേയെക്കാൾ വീട്ടിൽ എത്താൻ മണിക്കൂറുകൾ മാത്രമേ ഉള്ളു എന്ന സന്തോഷമായിരുന്നു . എയർപോർട്ട് വാതിൽക്കൽ ഇറങ്ങി ചെക്ക് ഇൻ ചെയ്യാനായി നീങ്ങി, ലക്ഷ്യം വീട് മാത്രം 

4 comments:

  1. തായ്ലാൻഡിലെ കണിക്കൊന്ന കാഴ്ച്ചകൾ നന്നായി.

    ReplyDelete
    Replies
    1. സപ്പോര്ടിനു നന്ദി

      Delete
  2. വായിച്ചു നന്നാണ്
    Keep it up

    ReplyDelete
  3. സപ്പോർട്ട് ചെയ്യുന്നതിന് നന്ദി. ഇനിയും എഴുതാൻ ശ്രെമിക്കാം

    ReplyDelete