Sunday, January 24, 2021

Taiwan Diaries Part 3- Delhi to Kochi

മുൻപത്തെ ഭാഗം വായിക്കാം  ഇവിടെ

Part 3

ഉച്ചയുറക്കം കഴിഞ്ഞ് കുറേ നേരം TV കണ്ടിരുന്നു, പുറത്ത് തണുപ്പ് (ശീലം ഇല്ലാത്തത് ) ആയത്കൊണ്ട് മുറിയിൽ തന്നെ കഴിച്ചുകൂട്ടി. ഏതാണ്ട് സന്ധ്യയായപ്പോൾ പതുക്കെ പുറത്തിറങ്ങി. ഉച്ചക്ക് നടന്നതിന്റെ  ഓപ്പോസിറ്റ് സൈടിലേക് നടന്നു നോക്കി. കുറച്ച് നടന്നു കഴിഞ്ഞാൽ എയർപോർട്ട് റൺവേ കാണാം. കുറച്ച് നേരം വിമാനങ്ങൾ ടേക് -ഓഫ്‌  ചെയ്യുന്നതും ലാൻഡ് ചെയ്യുന്നതും നോക്കി വായും പൊളിച്ചു നിന്നു. എത്ര വളർന്നാലും ഇതൊക്കെ കണ്ടാൽ നോക്കി നിന്നു പോകുമല്ലോ. പതുക്കെ മുന്നോട്ട് നടന്നു ആകെ ഒരു ആൾകൂട്ടം ബഹളം, എന്താണാവോ?  പതുക്കെ അതിനടുത്തുകൂടി നടന്നു, ക്യാമറയും ലൈറ്റിംഗും ഒക്കെ ഉണ്ട്, ഷൂട്ടിംഗ് ആണ്. അഭിനയിക്കുന്നവരെ നോക്കി ആരെയും ഇതിനു മുന്നേ കണ്ടതായി തോന്നുന്നില്ല, സീരിയൽ വല്ലതുമാകും, ഞാൻ വീണ്ടും മുന്നോട്ട് നടന്നു. 

ചുറ്റും വലിയ കെട്ടിടങ്ങൾ അതിൽ ഭൂരിഭാഗവും താമസിക്കാൻ ഉള്ള ചെറിയ ഹോട്ടലുകൾ തന്നെ, കടകൾ കുറവാണു എന്നാലും ഉള്ളതിലേക്ക് കയറാൻ ഒരു മടി തോന്നി. അത്ര comfortable ആയ ഒരു ഫീലിംഗ് കിട്ടുന്നില്ല. ആകെ മൊത്തം ഒരു നെഗറ്റീവ് വൈബ്. കുറച്ചു  കൂടെ മുന്നോട്ട് നടക്കുമ്പോൾ വീണ്ടും ഒരു ബഹളം, ഇത്തവണ ഷൂട്ടിംഗ് അല്ല ഒരു  അടിപിടി ആണ്,  ആകെ ഒരു ഉന്തും തള്ളും. ആ ഭാഗത്തോട്ട് ഉള്ള യാത്ര അവിടെ അവസാനിപ്പിച്ചു. 

അവിടെ നിന്നു U-turn എടുത്തു തിരിച്ചു നടന്നു, ഉച്ചക്ക് മസാലദോശ കഴിച്ച റെസ്റ്റോറന്റ് തന്നെ ആണ് ലക്ഷ്യം. വീണ്ടും അതെ റെസ്റ്റോറന്റ്,  ഉച്ചക്ക് ഇരുന്ന അതേ ടേബിൾ, വീണ്ടും മസാല ദോശ തന്നെ. അതും കഴിച്ചു 2 റൗണ്ട് അവിടെയൊക്കെ നടന്ന് വീണ്ടും റൂമിലേക്ക്. പിറ്റേന്ന് വെളുപ്പിന് 6 മണിക്ക് ആണ് ഫ്ലൈറ്റ്, ഡിപ്പാർച്ചറിന് 1 മണിക്കൂർ എത്താനായി 5:30 കഴിയുമ്പോൾ ഇറങ്ങാം. 

വെളുപിനെ 3:30 ആയപ്പോൾ തന്നെ എണീറ്റു, പിന്നെ എല്ലാം ശടപടേ ശടപടേ എന്നായിരുന്നു. Checkout ചെയ്ത് cabil കയറി ഇനി അടുത്ത stop എയർപോർട്ടിൽ. വെളുപ്പിന് എണീറ്റത് കൊണ്ട് ആകെ ഒരു ശോകമാണ്, ഇരുട്ടത്തു കാഴ്ചകൾ ഒന്നുമില്ല, cab എയർപോർട്ട് ലക്ഷ്യം ആക്കി പാഞ്ഞു. 

എയർപോർട്ടിൽ എത്തി ചെക്ക് ഇൻ ചെയ്ത് ഫ്ലൈറ്റിൽ കയറി, ഇത്തവണ വിന്ഡോ സീറ്റ്‌ ആണ്. തലേദിവസം ആദ്യത്തെ ഫ്ലൈറ്റ് യാത്ര നടത്തിയതേ ഉള്ളു. ഇന്നിതാ രണ്ടമത്തേതും. തലേന്ന് രാത്രി ആയിരുന്നെങ്കിൽ ഇപ്പോൾ പകൽ ആണ്. ടേക്ക് ഓഫ്‌ ചെയ്ത് വിമാനം ഉയർന്നു കഴിഞ്ഞു. നേരം പുലർന്നു വരുന്നേ ഉള്ളു. രാത്രി ഉറക്കം മതിയാകാത്തത് കൊണ്ട് പതുക്കെ മയങ്ങി പോയി. 

ഉണർന്നപ്പോൾ കണ്ട കാഴ്ച അതി മനോഹരം ആയിരുന്നു. ചുറ്റും വെളുത്ത പഞ്ഞി കെട്ടുകൾ. സിനിമയിൽ ഒക്കെ കണ്ട പോലെ, ഏതോ മായിക ലോകത്ത് എത്തിയപോലെ. കുറേ നേരം അത് തന്നെ അന്തം വിട്ട് നോക്കി ഇരുന്നു, ഇടക്കെപ്പോളോ വീണ്ടും ഉറക്കം കീഴ്പെടുത്തി. അന്നൗൺസ്‌മെന്റ് കേട്ടാണ് ഉറക്കത്തിൽ നിന്നുണർന്നത്, കൊച്ചി എത്താറായിരിക്കുന്നു. വിമാനം പതുക്കെ താഴ്ന്നു തുടങ്ങി, പതുക്കെ അത് റൺവേ തൊട്ടിരിക്കുന്നു, അങ്ങനെ ഡൽഹി യാത്ര കഴിഞ്ഞ് നാട്ടിൽ  തിരിച്ചെത്തിയിരിക്കുന്നു. 

ഐപോർട്ടിൽ നിന്നിറങ്ങി ഒരു ഓട്ടോ പിടിച്ചു ഓഫീസിൽ എത്തി, അവിടെ എന്റെ ബൈക്കുണ്ട് അതെടുത്തു വീട്ടിലേക്ക്. എനിക്കുള്ള ചൂട് കഞ്ഞി അവിടെ ready ആയിരിക്കും അതും കഴിച്ചു ഒരുറക്കം അതാണ് അടുത്ത ലക്ഷ്യം, വേഗം വീട്ടിലേക്ക്...  

തുടരും.......