Thursday, January 16, 2020

I am Trapped

നമ്മുടെ ചങ്ക് ബഡ്ഡി ഉണ്ട്, ആള് ഒരു കാലത്ത് ഡിജിറ്റൽ മണി ട്രാൻസ്ഫെറിന് എതിരായിരുന്നു. വിശ്വാസം ഇല്ല,  അയിനാണ്. അന്ന് മോഡിയും ഡിജിറ്റൽ ഇന്ത്യയും ഇല്ലാഞ്ഞത് ഭാഗ്യം. ബൈ ദി ബൈ, കാര്യത്തിലേക്കു കടക്കാം.

അവന്റെ ഏഷ്യാനെറ്റ്‌ ബ്രോഡ്ബാൻഡിന്റെ ബില്ല് അടക്കണം,അതും നേരിട്ട് പോയി തന്നെ അടക്കണം. അവന് ഏഷ്യാനെറ്റ്‌ ഓഫീസിലേക്ക് പോകാൻ ദൂരം കൂടുതൽ ആയത് കൊണ്ട്. ലോക്കൽ ആയ എന്നെ ആണ് ആ ദൗത്യം ഏല്പിച്ചിരുന്നത്. എല്ലാ മാസവും ഞാൻ പാലാരിവട്ടം ഏഷ്യാനെറ്റ്‌ ഓഫീസിൽ പോയി ബില്ലടക്കും,  അവൻ എനിക്ക് ക്യാഷ് തരും. ഇതങ്ങനെ തുടർന്നു.

അങ്ങനെ ഒരു തവണ ബില്ല് അടക്കാൻ ഞാൻ ഓഫീസിൽ എത്തി. സാധാരണ  തിരക്ക് കാരണം കിട്ടാത്ത ലിഫ്റ്റതാ തുറന്നു കിടന്നു എന്നെ മാടി വിളിക്കുന്നു.  എന്നും സ്റ്റെപ് കയറി അല്ലെ പോകുന്നത്,  ഇന്നിപ്പോ ലിഫ്റ്റിൽ പോയേക്കാം 😁😁😁. ലിഫ്റ്റിൽ കയറി എനിക്ക്  ഇറങ്ങാൻ ഉള്ള രണ്ടാമത്തെ നിലയിൽ നിർത്താൻ ഉള്ള സ്വിച്ച് ഞെക്കി. ലിഫ്റ്റ് പതുക്കെ മുകളിലേക്ക് പോയി രണ്ടാമത്തെ  നിലയിൽ പോയി നിന്നു..

പക്ഷെ ലിഫ്റ്റ് നിന്നു കുറച്ച് അധികം സമയം  കഴിഞ്ഞിട്ടും ഡോർ തുറക്കുന്നില്ല. ഞാൻ ലിഫ്റ്റ് തുറക്കാൻ ഉള്ള സ്വിച്ച് ഞെക്കി നോക്കി, എന്നിട്ടും തുറക്കുന്നില്ല. കുറച്ചു നേരം കൂടി കാത്തു നിന്നു, എന്നിട്ടും തുറക്കുന്നില്ല. ഡോർ തുറക്കാൻ ഉള്ള സ്വിച്ച് ചറ പറ ഞെക്കി, എന്നിട്ടും നോ രക്ഷ.  പണി പാളിയോ 🙄🙄🙄🙄. ഞാൻ ഗ്രൗണ്ട് ഫ്ലോറിലേക് പോകാൻ സ്വിച്ച് ഞെക്കി നോക്കി,  ഭാഗ്യം ലിഫ്റ്റ് അനങ്ങുന്നുണ്ട്. 


ലിഫ്റ്റ് താഴെ എത്തി. എന്നിട്ടും തുറന്നില്ല. അമ്മേ !!!😨😨😨😨 ചെറിയ ഒരു ഭയം വന്നു തുടങ്ങി😬😬😬.ആ ഒരു വെപ്രാളത്തിൽ   പിന്നേം രണ്ടാം  നിലയിലേക്കു ലിഫ്റ്റ് വിട്ടു. വീണ്ടും അവിടെ എത്തി stuck. എത്ര സ്വിച്ച് ഞെക്കിട്ടും ലിഫ്റ്റ് തുറക്കുന്നില്ല, I Am Trapped😱😱😱😱😱.  കുറച്ചു നേരം അന്തം വിട്ടു നിന്നു. എന്ത് ചെയ്യും🤔🤔🤔🤔. വന്നത് വരട്ടെ എന്ന് വെച്ചു വീണ്ടും ഗ്രൗണ്ട് ഫ്ലോറിലേക് പോയി. ഡോർ തുറക്കാൻ ഉള്ള സ്വിച്ച് ചറ പറ ഞെക്കി,  ഹാവൂ ഡോർ തുറന്നു.  

ഞാൻ ചാടി ഇറങ്ങി🏃🏃🏃🏃. പതുക്കെ സ്റ്റെപ് കയറി തുടങ്ങി. കയറി രണ്ടാം നിലയിൽ എത്തിയപ്പോൾ ആണ് ഞാൻ ആ ഞെട്ടിക്കുന്ന സത്യം മനസിലാക്കിയത്,  എനിക്ക് പോകാൻ ഉള്ള ഓഫീസ്  മൂന്നാമത്തെ നിലയിൽ ആണ്. ഞാൻ ലിഫ്റ്റിലേക് നോക്കി,  വീണ്ടും ട്വിസ്റ്റ്‌.....  അവിടെ ലിഫ്റ്റ് ഇല്ല,  മതിൽ മാത്രം !!!!!!!!

ഈ മതിലിന്റെ അപ്പുറത്തു നിന്നാണോ ഞാൻ കുറെ നേരം ലിഫ്റ്റ് തുറക്കാൻ നോക്കിയത് 😳😳😳😳😳😳😳😳😳😳😳
എന്റെ ഭാഗത്തും തെറ്റുണ്ട്,  5-6 വട്ടം വന്നിട്ടും ഏഷ്യാനെറ്റ്‌ ഓഫീസ് മൂന്നാമത്തെ നിലയിൽ ആണെന്ന് ഞാൻ ഓർക്കേണമായിരുന്നു. ഒരു നെടുവീർപ്പിട്ട്😤😤😤 ഞാൻ വീണ്ടും സ്റ്റെപ് കയറി.

ബില്ല് അടച്ചു തിരിച്ചു ഇറങ്ങുമ്പോൾ അവിടെ ലിഫ്റ്റ് തുറന്നു കിടക്കുന്നു,  എന്നാ പിന്നെ അതിൽ പോയേക്കാം. താഴോട്ട് പോകുന്നതിനിടക്ക് ഞാൻ ലിഫ്റ്റ് മൊത്തം ഒന്ന് നോക്കി. അപ്പോള് അവിടെ ഒരു പാട്,  പഴയ സ്റ്റിക്കർ എന്തോ ആണ്. ഞാൻ അതു വായിക്കാൻ നോക്കി. ലിഫ്റ്റ് G,1,3 എന്നീ നിലകളിൽ മാത്രമേ നിൽക്കു എന്ന്,ബെസ്റ്റ് !!!!!!!!

ഏതവനാണോ അതു പറിച്ചു കളഞ്ഞത്. ബ്ലഡി മല്ലൂസ് 😡😡😡😡😡😡😡😡😡😡
അതു പറിച്ചവനെയും അവന്റെ പിതാശ്രീയേയും മനസ്സിൽ ധ്യാനിച്ച്  ഇറങ്ങി നടന്നു. രണ്ടെണ്ണവും തുമ്മി തുമ്മി ഒരു വഴിക്കായി കാണും. പിന്നെ അധിക കാലം പോകേണ്ടി വന്നില്ല. ചങ്ക് ഹൈടെക് ആയതോടെ ഓൺലൈൻ ബില്ല് അടക്കാൻ തുടങ്ങി. നമ്മൾ പോക്കും നിർത്തി 😁





Tuesday, January 7, 2020

ദുരന്തോ Xpress

 Btech കഴിഞ്ഞു ജോലി തേടി നടന്നു നടന്ന്  അവസാനം "പണി കിട്ടിയത്"   tata docomo ഹബ്ബിൽ . കിട്ടിയത് ഒന്നൊന്നര പണിയായത് കൊണ്ട് 4 മാസത്തെ ഇടവേളയ്ക്കു ശേഷം പേപ്പർ ഇട്ട് ജോലി തേടൽ 2.0 ആയി മുൻപോട്ടു പോകേണ്ടി വന്നു . 

അങ്ങനെ ഇരിക്കെ ആണ് ബാംഗ്ലൂർ NAL walkin ഇന്റർവ്യൂ ഉണ്ടെന്നു അറിഞ്ഞത്. ടിക്കറ്റ് ബുക്ക്‌ ചെയ്ത് ബാംഗ്ലൂരിലേക് വെച്ച് പിടിപ്പിച്ചു.  ഭാഷയും സ്ഥലവും അറിയില്ലെങ്കിലും ഫ്രണ്ട്‌സ് ഉള്ള കൊണ്ട് സ്ഥലത്തു എത്തി. അവിടെ എത്തിയപോ ആണെങ്കിൽ ഒരു പെരുന്നാളിനുള്ള ആളുണ്ട്. മാത്രമല്ല ആളു കൂടിയ കൊണ്ട് അവർ എഴുത്തു പരീക്ഷ കൂടി  വെച്ചിരിക്കുന്നു,പണി പാളി. ആപ്റ്റിട്യൂട് ടെസ്റ്റുകളിൽ എന്റെ ട്രാക്ക് റെക്കോർഡ് വളരെ മികച്ചതായത് കൊണ്ട് ടെസ്റ്റ്‌ കഴിഞ്ഞ അടുത്ത ട്രെയിൻ വീട്ടിൽ പോകാം എന്നുറപ്പിച്ചു. 

എന്നാൽ എന്നെ തന്നെ ഞെട്ടിച്ചു കൊണ്ട് ഞാൻ ഇന്റർവ്യൂ റൗണ്ടിലേക് എത്തി. ആരെ വാ !!!🤓🤓🤓🤓🤓. ഇന്റർവ്യൂ  റൂമിന്റെ മുന്നിൽ നമ്മൾ അങ്ങനെ അവസരം കാത്തു പോസ്റ്റ്‌🙇🙇🙇. ഓരോരുത്തർ കേറുന്നു.... ഇറങ്ങുന്നു.... ഇറങ്ങി വരുന്നവർക്ക് കയറി പോയപ്പോൾ ഉള്ള ആവേശം കാണാത്തതു കൊണ്ട്  അടുത്ത് കിട്ടിയ ഒരുത്തനോട് എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചു. Btech s3 മാത്‍സ് വരേ ചോദിച്ചത്രേ, ശിവനെ btech മാത്‍സ്😱😱😱😱എന്തായാലും അതിൽ ഒരു തീരുമാനം ആയി😢😢😢.

അങ്ങനെ എന്റെ നമ്പർ വന്നു,  അകത്തു കയറി കസേരയിൽ ഇരുന്നു . സംഭവം ഒരു വട്ടമേശ സമ്മേളനം പോലുണ്ട്. ഒരറ്റത്തു ഞാൻ, എന്നെ വളഞ്ഞു 11 പേരും . ഒരു പേനയും പേപ്പറും വച്ചിട്ടുണ്ട്, ഞാൻ എടുത്ത് കൈയിൽ പിടിച്ചു . ആദ്യത്തെ ചോദ്യം വന്നു. ടെക്സ്റ്റ്‌ ബുക്കിൽ നിന്നുള്ള  ഉത്തരം അങ്ങ് കാച്ചി😎എജ്ജാതി കോൺഫിഡൻസ് . കോണ്ഫിടെൻസിൽ മുങ്ങിക്കുളിച്ചു നിക്കുന്ന എന്റെ മുഖത്തു നോക്കി പുള്ളി  അപ്പോൾ  തന്നെ പറഞ്ഞു " ഉത്തരം   തെറ്റാണ് "🙄. ഒന്ന് പകച്ചുപോയെങ്കിലും,  "ഇതാണ് ഞങ്ങൾ പഠിച്ച ടെക്സ്റ്റ്‌ ബുക്കിൽ ഉള്ളത് "എന്നു ഞാൻ പുള്ളിയോട് താഴ്മായി ഉണർത്തിച്ചു😇. അപ്പോ പുള്ളി "പുസ്തക താളുകളിൽ നീ പഠിച്ച  DSP അല്ല DSP. പട്ടിണി പാവങ്ങളുടെ DSP....." എന്ന ഭാവത്തോടെ എന്നെ  നോക്കിട്ട് പറഞ്ഞു "  എന്നാ നീ അത് വരച്ചു കാണിക്ക്" ........വരയ്ക്കാനോ?!!! ഞാനോ?!!!😳😳😳😳

അതോടെ ഇത് നമ്മളുടെ കൈയിൽ നിക്കൂല എന്ന് മനസ്സിലായി. അടുത്ത ചോദ്യത്തോടെ ഞാൻ പേപ്പറും പേനയും താഴെ വെച്ചു,  ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥ 🤐😷🤐 .പിന്നെ  അധികം വെടിയുണ്ടകൾ ഏറ്റുവാങ്ങാൻ നില്കാതെ  ആയുധം വെച്ച് കീഴടങ്ങി💔💔💔💔💔 റൂമിൽ നിന്നിറങ്ങി . 

തിരിച്ചു ട്രെയിൻ പിടിച്ചു നാട്ടിൽ എത്തി.  ഇനി ജോലി തേടൽ 3.0 start ചെയ്യണമല്ലോ. എത്തി 2 ദിവസം ആയിട്ടും കണ്ണിൽ പൊടി പോയ പോലത്തെ ആ ഒരു  അസ്വസ്ഥത മാറുന്നില്ല.കണ്ണ് കഴുകി നോക്കി രക്ഷയില്ല 👀👀👀 കണ്ണ് ഡോക്ടറെ പോയി കണ്ടു. പുള്ളി എന്തോ മരുന്നൊക്കെ ഇട്ടു അത് കഴിഞ്ഞു എന്തോ കണ്ണിൽ നിന്ന് പ്ലക്ക് ചെയ്ത് എടുത്ത്രു. പ്രേത്യേകിച്ചു ഒന്നും ഇല്ല ഒരു  ചെറിയ തുരുമ്പ്  കക്ഷണം(with നീല പെയിന്റ് ) അത്  കണ്ണിന്റെ കൃഷ്ണമണിയിൽ തറച്ചിരിക്കുന്നു. ട്രയിനിലെ ജനാലയിലേ തുരുമ്പ് + പെയിന്റ്🚈🚉😢😭🤕🤕. 

ഇതെന്തൊരു ദുരന്തം അണീശ്വരാ 😓😓😓 സങ്കടം മാറ്റാൻ വീട്ടിൽ വന്ന ഉടനെ അടുക്കളയിൽ കേറി🏃🏃🏃 കണ്ണിൽ കണ്ടത് കപ്പലണ്ടി മിട്ടായി , അതു വലിച്ചു കേറ്റി. രാത്രി ഒരു 10-10:30 ആയി കാണും ചെറിയ രീതിൽ ശര്ധിക്കാൻ തുടങ്ങി😪😪🌬🌬🌬. അ ലെവൽ കൂടിയപ്പോൾ ഹോസ്പിറ്റൽ പോയി. ചെന്ന ഉടനെ ഇടത് കൈക്കും ഇടത് ചന്തിക്കും ഓരോ കുത്ത് കിട്ടി. ഒരു 10 മിനിറ്റ് കഴിഞ്ഞു നേഴ്സ് വന്നിട്ട് ശര്ധിക്കണോ എന്ന് ചോദിച്ചു ഞാൻ വേണം എന്ന് പറഞ്ഞു ഒരെണ്ണം അങ്ങ് താങ്ങി🌬🌬. ഉടനടി നേഴ്സ് വന്നു വലത് ചന്തിക്കു കുത്തിയിട്ട് പറയുവാ ഫുഡ്‌ പോയ്സൺ ആണെന്ന് . ഇനി ആകെ വലതു കൈ മാത്രം ബാക്കി. 10 മിനിറ്റ് കഴിഞ്ഞു വീണ്ടും നഴ്സ് വന്നു അതെ ചോദ്യം. ഇത്തവണ വേണ്ട എന്നു പറഞ്ഞു, അച്ഛനോട് നമുക് വേഗം സ്ഥലം വിടാം എന്നു പറഞ്ഞു. വീട്ടിലേക് എസ്‌കേപ്പ്. ഇങ്ങനെ ഓക്കേ പണി കിട്ടുവോ, "കപ്പലണ്ടി മിട്ടായിൽ നിന്നൊക്കെ ഫുഡ്‌ പോയ്സൺ അടിക്കാൻ ഓക്കേ ഒരു റേഞ്ച് വേണമെടാ അല്ല" പിന്നെ  😎😎😎😎😎😎