Friday, July 17, 2020

Taiwan Diaries Part 1-First flight

ജോലി കിട്ടി 1 വർഷം തികഞ്ഞു അങ്ങനെ ഇരിക്കുമ്പോളാണ് തായ്‌വാനിലേക് ഒരു ഒഫീഷ്യൽ ട്രിപ്പിനെ കുറിച്ച് ചർച്ചകൾ തുടങ്ങിയത്. ആദ്യമൊക്കെ അത് ഇപ്പോൾ നടക്കുമോ ഇല്ലയോ എന്നായിരുന്നെങ്കിൽ പതുക്കെ അത് സീരിയസ് ആയി. പിന്നെ എല്ലാം പട പടേ എന്നായിരുന്നു. പൊടി പിടിച്ചു കിടന്ന പാസ്പോർട്ട്‌ തപ്പി എടുത്തു, ബിസിനസ്‌ വിസ ആയത് കൊണ്ട് ഓഫീസിൽ നിന്ന് കുറച്ചു  ഡോക്യുമെന്റ് ഒക്കെ വേണം അതൊക്കെ ചെയ്തു കിട്ടി ,  അതിന്റെ കൂടെ സാലറി സ്റ്റേറ്റ്മെന്റും ഡിഗ്രി സര്ടിഫിക്കറ്റും വെച്ച്  visa അപ്ലിക്കേഷൻ പൂരിപ്പിച്ചു ഡൽഹി എംബസിയിലേക് അയച്ചു. 

വിസ റെഡി ആയി എന്ന് കേൾക്കാൻ കാത്തിരിക്കുമ്പോൾ ആണ് അടുത്ത ട്വിസ്റ്റ്‌. വിസ ഇന്റർവ്യൂ ഉണ്ടത്രേ, അതിനു ഡൽഹിക്ക് പോണം. ഡൽഹിക്ക് ആദ്യമായിട്ടാണ് പോകുന്നത്, അതും ഫ്ലൈറ്റിൽ. എനിക്കാണെങ്കിൽ ആകാശത്തു കൂടെ ഫ്ലൈറ്റ് പോണത് കണ്ടേ ശീലമുള്ളൂ✈️✈️, പിന്നെ ആകെ അടുത്ത് കണ്ടിരിക്കുന്നത് നാലാം ക്ലാസ്സിലോ മറ്റോ സ്കൂളിൽ നിന്ന് എയർപോർട്ട് കാണാൻ ടൂർ പോയപ്പോൾ ആണ്. (പഴയ കൊച്ചി എയർപോർട്ട്, നേവൽ ബേസിന്റെ ).അങ്ങനെ ഉള്ള ഞാൻ ആണ് ഫ്ലൈറ്റിൽ കയറാൻ പോകുന്നത്. ടിക്കറ്റ് ഒക്കെ ഓഫീസിൽ നിന്ന് ബുക്ക് ചെയ്തു തന്നു. ഡെൽഹിയിൽ തണുപ്പായത് കൊണ്ട് കൂട്ടുകാരന്റെ സ്വെയ്റ്റർ വാങ്ങി പോകാൻ റെഡി ആയി🧣🧣🧥🧥. 

രാത്രി 8 മണിക്കാണ് ഫ്ലൈറ്റ്, ഓഫീസിൽ നിന്ന് എയർപോർട്ടിൽ എത്തി, check-in ചെയ്തു ഫ്ലൈറ്റിൽ കയറ്റുന്നതും കാത്തിരുന്നു🕖🕖🕖. ആദ്യം ആയിട്ടാണല്ലോ കയറുന്നത്, അതിന്റെ ഉള്ളിൽ എന്താ എങ്ങനാ എന്നൊക്കെ സിനിമ കണ്ട പരിചയം മാത്രമേ ഉള്ളു. കാത്തിരിപ്പിനു വിരാമമിട്ട് ബോര്ഡിങ് അനൗൺസ്‌മെന്റ് വന്നു, ക്യു നിന്ന് അകത്തു കയറി. വലതു ഭാഗത്തു 3 സീറ്റ്‌ ഉള്ളതിൽ നടുവിലാണ് എന്റെ സീറ്റ്‌. "ശോ വിൻഡോ സീറ്റ്‌ കിട്ടിയിരുന്നെങ്കിൽ താഴെ view എന്താണെന്നു കാണാമായിരുന്നു😌😌😌" എന്നൊരു  ആത്മ ഗതാഗതം. 

5 മിനിറ്റ് കഴിഞ്ഞപ്പോൾ സൈഡിൽ ഇരുന്ന കക്ഷി ആകെ ഞെരി പിരി കൊള്ളുന്നു. എന്നിട്ട് എന്നോട് ചോദിച്ചു "side സീറ്റിൽ ഇരിക്കാമോ എനിക്ക് ഒരു ബുദ്ധിമുട്ട് പോലെ എന്ന് ". രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും വിൻഡോ സീറ്റ്‌🤩🥰😜🥳😝,  പൊളിച്ച്. അങ്ങനെ അത് സെറ്റായി😁😁😁. അതാ  ഒരു സുന്ദരിയായ  എയർഹോസ്റ്റസ് വന്നു ബെൽറ്റ്‌ ഇടാനും മറ്റും ഉള്ള നിർദ്ദേശങ്ങൾ തരുന്നു👩‍🦰👩‍🦰👩‍🦰കുറച്ച് നേരം അതിനെ വായിനോക്കാം 🐓🐓(അന്ന് ഞാൻ ബാച്‌ലർ ആണുകേട്ടോ 😅😅😅), അത് മുഴുവൻ കേട്ട്   കഴിഞ്ഞപ്പോൾ ഫ്ലൈറ്റ് പതുക്കെ നീങ്ങാൻ തുടങ്ങി പിന്നെ കുറച്ചു വേഗം കൂടി, കുറച്ച് നേരം ഓടിയിട്ടും ഫ്ലൈറ്റ് പൊങ്ങുന്നില്ല. എന്താണാവോ ശേ ഫസ്റ്റ് ടൈം എക്സ്പീരിയൻസ് ആണ് "തേങ്ങ ഉടക്ക് മന്ത്രവാദി😬😬😬 " എന്ന അവസ്ഥ ആയി. കുറച്ച് കഴിഞ്ഞപ്പോൾ ഫ്ലൈറ്റ് ഒന്ന് നിർത്തി. റൺവേ എത്തിയിട്ടേ ഉള്ളു എന്ന സത്യം അപ്പോളാണ് മനസ്സിലായത്😅😅. പിന്നെ ഒരൊന്നൊന്നര ആക്സിലറേഷൻ, അതിന്റ ശക്തിയിൽ ഞാൻ സീറ്റിലേക് അമർന്നു പോയി. പതുക്കെ ഫ്ലൈറ്റ് പൊങ്ങുന്നത് അറിഞ്ഞു🛫🛫🛫. ഞാൻ താഴെ കാഴ്ചകൾ കാണാൻ ശ്രെമിച്ചു. അപ്പോൾ ഫ്ലൈറ്റ് നല്ല ഒരു ആംഗിളിൽ ചെരിഞ്ഞു✈️ ഹൂ എവിടെന്നൊക്കെയോ കിളി പറന്നു പോയ പോലെ🥴😅🐥🐥🐦😬 . 

ഫ്ലൈറ്റ് സ്റ്റേബിൾ ആയതോടെ ഞാൻ താഴെ കാഴ്ചകളിൽ മുഴുകി, രാത്രി ആയതുകൊണ്ട് വീടുകളിലെയും വഴിവിളക്കുളുടെയും വെളിച്ചം കാണാൻ എന്തൊരു ഭംഗിയാണ്🌆🌃🌇🌌🌉. കൂരിരുട്ടിൽ കാണുന്ന വെളിച്ചത്തിന്റെ പൊട്ടുകളും വരികളും കണ്ട് ആദ്യത്തെ പാറക്കലിന്റെ  excitement മുഴുവൻ ആസ്വദിച്ചു കൊണ്ടങ്ങനെ പറന്നു കൊണ്ടിരിക്കുന്നു, പൈലറ്റ് എന്തൊക്കെയോ പറയുന്നുണ്ട് , എതോ  മെയിൻ സ്ഥലത്തിന്റെ മുകളിലൂടെ ആണ് പറക്കുന്നത്. ഈ ഇരുട്ടത്ത് അത് വല്ലതും കാണാൻ പറ്റുമോ. കുറച്ച് കഴിഞ്ഞപ്പോൾ  ഡൽഹിയിൽ എത്താറായി എന്ന് പൈലറ്റ് അനൗൺസ് ചെയ്തു , ലാൻഡ് ചെയ്യാൻ അധികം സമയം ഇല്ല  അത് വരെ ഈ കാഴ്ചകൾ എത്രത്തോളം ഉണ്ടോ അത്രത്തോളം ആസ്വദിക്കുക തന്നെ 😃🤗🤗. 

വിമാനം പതുക്കെ താഴാൻ തുടങ്ങി, വീണ്ടും ആ പഴയ കിളി പറക്കൽ 🐥🐥🐦🐦😅. താഴത്തെ കാഴ്ചകൾ തെളിഞ്ഞു വരാൻ തുടങ്ങി, വെളിച്ചത്തിന്റെ പൊട്ടുകൾ സ്ട്രീറ്റ് ലൈറ്റും വണ്ടികളും വീടുകളുമായി പരിണമിച്ചു തുടങ്ങി. മെല്ലെ വിമാനം റൺവേ തൊട്ടു 🛬🛬🛬.ആദ്യത്തെ പറക്കൽ കഴിഞ്ഞ് ഭൂമി തൊട്ടിരിക്കുന്നു 🥳🥳🥳.വിമാനം നിന്നപ്പോൾ പതുക്കെ വരി നിന്നിറങ്ങി എയർപോർട്ട് exit ലക്ഷ്യമാക്കി നടന്നു. പുറത്ത് ഹോട്ടലിൽ പോകാൻ ഉള്ള ടാക്സി🚕🚕🚕 എത്തിയോ ആവോ പോയി നോക്കാം🚶‍♂️🚶‍♂️🚶‍♂️ 


തുടരും........