Saturday, February 15, 2020

തായ്‌ലൻഡിലെ കണിക്കൊന്ന പൂക്കുമ്പോൾ

സമയം വൈകുന്നേരം 5:30 കഴിഞ്ഞു, chonburi ജില്ലയിൽ നിന്നു 1 മണിക്കൂർ അകലെയുള്ള സുവര്ണഭൂമി എയർപോർട്ട് ലക്ഷ്യമാക്കി ടൊയോട്ട കാർ പാഞ്ഞു കൊണ്ടിരിക്കുന്നു. അസ്തമയ സൂര്യന്റെ പൊന്കിരണങ്ങൾ ആ പ്രദേശമാകെ സ്വർണ നിറത്തിൽ പ്രകാശിപ്പിച്ചിരിക്കിന്നു. 

എന്തോ ചിന്തകളിൽ മുഴുകിയിരുന്ന ഞാൻ പുറത്തേക്കു നോക്കി, ഇരു വശത്തുകൂടിയും വണ്ടികൾ ചീറി പാഞ്ഞു പോകുന്നു. തായ്‌ലൻഡിൽ ഏറെ കൗതുകം തോന്നിയ ഒരു വണ്ടിയാണ് സ്കൂട്ടറിൽ ഷെഡ് കെട്ടി 3 വീൽ ഉള്ള വണ്ടി (ഇതിനെയാണോ tuk tuk എന്ന് പറയുന്നതെന്ന് അറിയില്ല ). ഒരു സ്ത്രീ അതുമായി വരുന്നു, നല്ല സ്പീഡിലാണ് പോകുന്നത്, അവരുടെ ഭർത്താവും കുഞ്ഞുമാണെന്നു തോന്നുന്നു, പുറകിൽ ഇരിക്കുന്നുണ്ട്. അതു അരികിലൂടെ പാഞ്ഞു പോയി.

കുറച്ചു ദൂരം പിന്നിട്ടപ്പോൾ റോഡിനിരുവശവുമായി കണിക്കൊന്നകൾ പൂവിട്ടു നിൽക്കുന്നു. കാണേണ്ട കാഴ്ച തന്നെ ആയിരുന്നു അത്. പെട്ടെന്ന് നാട്ടിലാണോ എന്ന് സംശയിച്ചു പോയി. കുറെ നേരം അതു തന്നെ നോക്കിയിരുന്നു. പൂത്തു നിക്കുന്ന കണിക്കൊന്ന കാണുന്നത് തന്നെ ഒരു കുളിരാണ്. വിഷുക്കാലം വന്നതു പോലെ, വല്ലാത്തൊരു നൊസ്റ്റാൾജിയ 🥰

 പിന്നെയാണ് ഓർമ വന്നത്, കേരളത്തിന്റ മാത്രമല്ല തായ്‌ലൻഡിലെ ദേശീയ പുഷ്പം കണിവെറുന്നയാണ് വെറുതെയല്ല  ഇത്രേം കണിക്കൊന്നകൾ. നമ്മുടെ നാട്ടിലെ പോലെ ആരും നോക്കാതെ പൂത്തു തളിർത്തു, ഏതെങ്കിലും കാറ്റത്ത് ഒടിഞ്ഞു വീഴാൻ യോഗമുള്ളവയല്ല ഇതെന്ന് മനസ്സിലായി. നന്നായി പരിപാലിച്ചു പോരുന്നവയാണ്. മറിഞ്ഞു വീഴാതിരിക്കാൻ താങ്ങൊക്കെ കൊടുത്തിട്ടുണ്ട്. കണിക്കൊന്ന മാത്രമല്ല, അവിടെ കണ്ട എല്ലാ മരങ്ങളും നന്നായി പരിപാലിക്കപ്പെടുന്നതാണെന്ന് മനസ്സിലായി.ആ ഒരു കാര്യത്തിൽ അവരോട് ബഹുമാനം തോന്നി.  ഒരു ചെറു പുഞ്ചിരിയോടെ അവ കാഴ്ച്ചയിൽ നിന്നു മറയുന്ന വരേ നോക്കി ഇരുന്നു🙂🙂🙂.

സൂര്യൻ പൂർണമായും അസ്തമിച്ചിരിക്കുന്നു , തെരുവ് വിളക്കുകൾ  തെളിഞ്ഞു നിൽക്കുന്ന ബാങ്കോക്ക് നഗരത്തിൽ എയർപോർട്ട് പരിസരത്തേക്ക്  കാർ പ്രേവേശിച്ചു. ഇനി തിരിച്ചു വരുമോ എന്ന ചിന്തേയെക്കാൾ വീട്ടിൽ എത്താൻ മണിക്കൂറുകൾ മാത്രമേ ഉള്ളു എന്ന സന്തോഷമായിരുന്നു . എയർപോർട്ട് വാതിൽക്കൽ ഇറങ്ങി ചെക്ക് ഇൻ ചെയ്യാനായി നീങ്ങി, ലക്ഷ്യം വീട് മാത്രം 

Tuesday, February 4, 2020

ലൈറ്റർ ദുഖമാണുണ്ണി തീപെട്ടിയല്ലോ സുഖപ്രദം

+2 കെമിസ്ട്രി ലാബിൽ ബർണർ കത്തിക്കാൻ തീപ്പെട്ടി കരുതണം എന്ന് ടീച്ചർ പറഞ്ഞപ്പോൾ,   ലൈറ്റർ ആണെല്ലോ സൗകര്യം എന്ന് കരുതി ഒരെണ്ണം വാങ്ങി ബാഗിലിട്ടു. സംഭവം കൊള്ളാം ബാക്കി എല്ലാരും തീപ്പെട്ടി കൊള്ളി ഉരച്ചു  കഷ്ടപെടുമ്പോൾ നമ്മൾ സ്റ്റൈലിൽ ലൈറ്റർ എടുക്കുന്നു ഒറ്റ അടിക്കു കത്തുന്നു മാസ്സ്😎😎😎. സംഭവം പൊളിച്ചു 😜😜😜.അങ്ങനെ ആ ലൈറ്റർ എന്റെ സ്കൂൾ  ബാഗിൽ സ്ഥിരതാമസമാക്കി. 

ഒരു ശനിയാഴ്ച അച്ഛനും അമ്മയും ജോലിക്ക് പോയ ശേഷം ,  എന്റെ സ്ഥിരം ഉറക്കം കഴിഞ്ഞങ്ങനെ  ഇരിക്കുമ്പോളാണ് ഒന്ന്  ഷൂ  പോളിഷ് ചെയ്താലോ എന്ന ചിന്ത ഉദിക്കുന്നത്. പോളിഷ് എടുത്ത് നോക്കിയപ്പോൾ ആകെ ഡ്രൈ ആയി ഉണങ്ങി പിടിച്ചിരിക്കുവാ,എന്താ ഇപ്പൊ ചെയ്യാ  🤔🙄 !!! നമ്മളുടെ കൈയിൽ ലൈറ്റർ ഉണ്ടല്ലോ😎😎. അതു  കത്തിച്ചു പോളിഷ് ഡപ്പിയുടെ  അടിയിൽ പിടിച്ചു  ഒന്ന് ചൂടാക്കിയാൽ,  അതെങ്ങാനും ചെറുതായിട്ട് ഉരുകിയാലോ🤔🤔🤔. വേഗം പോയി ലൈറ്റർ എടുത്ത് സിറ്റ്ഔട്ടിൽ വന്നിരുന്നു. ലൈറ്റർ കത്തിക്കാൻ  ഒന്ന് ഞെക്കിയതേ ഓർമയുള്ളു . ബൂം 💥💥💥💥!!!!!!

ഒരൊറ്റ ആന്തൽ ആയിരുന്നു🔥🔥🔥🔥🔥, കൂടെ ഒരു മൂളക്കവും 😵😵😱. പ്രതികരിക്കാൻ പറ്റുന്നതിനു മുന്നേ തന്നെ ഒരു തീ ഗോളം മുഖത്തിനു നേരെ വന്നു🤯💥. എല്ലാം വളരെ പെട്ടെന്നായിരുന്നു.സ്ഥലകാല ബോധം വന്നത്  കുറച്ചു കഴിഞ്ഞാണ്. വേഗം പോയി നല്ല പോലെ മുഖം കഴുകി. പിന്നെ പോയി കണ്ണാടി നോക്കി🥵🥵. പുരികം കരിഞ്ഞു ത്രെഡ് ചെയ്ത പോലെ നേർത്തിരിക്കുന്നു. മീശ സാമാന്യം കരിഞ്ഞു ഏതാണ്ട് പഴുതാര മീശ ആകാറായി👺👺. മുടി കരിഞ്ഞത് പതുക്കെ കഴുകി കളഞ്ഞു. പിന്നെ നോക്കുമ്പോ കരിഞ്ഞു പോയതിന്റെ ബാക്കി മുടി അറ്റത് LED ബൾബിട്ട പോലെ ചുവന്നിരിക്കുന്നുണ്ട്🧟‍♂️🧟‍♂️🧟‍♂️. ഒന്നും പറയണ്ട മൂക്കിന്റെ ഉള്ളിലെ രോമം വരേ കരിഞ്ഞു പോയി😤😤😵🥴👃.


പതുക്കെ മരവിപ്പ് ഓക്കേ മാറി തുടങ്ങിയപ്പോൾ  ചെറിയ രീതിയിൽ പുകച്ചിൽ ഓക്കേ വന്നു തുടങ്ങി🥵🥵🥵. പൊള്ളിയാൽ പേസ്റ്റ് തേക്കുന്നത് നല്ലതാണെന്നു പറഞ്ഞു കേട്ട ഓർമ വന്നതപ്പോളാണ്. വേഗം പോയി കുറച്ചു പേസ്റ്റ് എടുത്ത് പുകച്ചിൽ തോന്നിയിടത്തു  ഒകെ തേച്ചു. എന്നാലും ഇതെങ്ങനെ സംഭവിച്ചു🤔🤔🤔.തിരിച്ചു പോയി ലൈറ്റർ എടുത്ത് നോക്കി,  ലൈറ്ററിന്റെ സൈഡിൽ ചെറിയ പൊട്ടൽ ഉണ്ടായിരുന്നു. അതിലൂടെ ഗ്യാസ് ലീക്ക് ആയി💨💭💥 🔥അതിനു തീ പിടിച്ചതാവും എന്ന അനുമാനത്തിൽ എത്തി.

 അടുത്ത ദിവസം സ്കൂളിൽ എത്തിയപ്പോൾ തന്നെ ചോദ്യം വന്നു,  "എന്താടാ മുടിയിൽ ബൾബ് ഇട്ടൊന്നു ". "ഒന്നും പറയണ്ടടാ ഒന്ന് ലൈറ്റർ കത്തിച്ചതാണ് എന്ന് പറഞ്ഞു "😬😬👺

രണ്ടു ദിവസം കഴിഞ്ഞപ്പോൾ  മൂക്കിന്റെ പുറത്ത് നിന്നു തൊലി പൊളിഞ്ഞു പോകാൻ തുടങ്ങി, നല്ല ചുവന്നു തുടുത്തു തക്കാളി പോലെ🤡🤡🤡, ഹൂ... അതിനു ശേഷം ലൈറ്റർ കത്തിക്കാൻ ഒരു ചെറിയ ഭയം വന്നു🥺🥺🥺. ഇപ്പോളും ആ ഒരു ഭയം ഇല്ലാതില്ല. തീപ്പെട്ടി തന്നാ നല്ലത്, വിലയോ  തുച്ഛം ഗുണമോ മെച്ചം !!!!!!!