Saturday, August 29, 2020

Taiwan Diaries Part 2- ഡൽഹിയിലെ ഇന്റർവ്യൂ


എയർപോർട്ട് എക്സിറ്റ് ഡോർ തുറന്നത് മാത്രേ  ഓർമയുള്ളു, ഒരു തണുത്ത കാറ്റ് 💨💨ഹൂ, ആകെ തണുത്തു വിറച്ചു പോയി 🥶🥶. ഡൽഹിയിൽ വിന്റർ തുടങ്ങിയിരുന്നു. 
ഞാൻ പുറത്ത് വന്നു  നോക്കി, അവിടെ   എന്നെ കാത്ത് ടാക്സി ഒന്നും  ഇല്ല. ഫോണെടുത്തു  ഹോട്ടൽ നമ്പറിലേക് വിളിച്ചു നോക്കി, ഒരു 15 മിനുട്ടിൽ വണ്ടി എത്തും എന്ന് ഉറപ്പ്  കിട്ടി. ഈ തണുപ്പത്തു ഇങ്ങനെ കുറ്റി അടിച്ചു നിക്കണമല്ലോ!!🥶🥶  ഞാൻ ചുറ്റും നോക്കി,  അതാ ഒരു ചെറിയ കഫെറ്റീരിയ അഥവാ ചായക്കട. "എന്നാൽ പിന്നെ ഒരു ചൂട് കാപ്പി കുടിച്ചേക്കാം"☕️. ഞാൻ ചെന്ന് ഒരു കോഫി ഓർഡർ ചെയ്തു . അവർ  പേപ്പർ കപ്പിൽ നല്ല  ചൂട് കോഫി ഒരെണ്ണം ഇങ്ങു തന്നു☕️☕️, പതുക്കെ പുറത്തേക്ക് നടന്ന് അതിൽ നിന്ന് ഒരു സിപ് എടുത്തു, ശേ മധുരം ഇല്ല🥴. ഇവന്മാര് ഇതിൽ പഞ്ചസാര ഇട്ടില്ലേ!!!!എനിക്കെന്താ ഷുഗർ ഉണ്ടോ🤨. ഇനി ഇപ്പോൾ അങ്ങോട്ട് പോയി മധുരം ഇല്ലെന്നു പറയാൻ ഒരു മടി, ഹാ  സാരമില്ല!! ഇങ്ങനെ കുടിക്കുക തന്നെ. ബാക്കി കോഫി പതുക്കെ കുടിച്ചു കൊണ്ട് ഞാൻ ആ ചായക്കടയിലേക്ക് നോക്കി നിന്നു. ധാ ഒരാൾ വന്നു ചായ വാങ്ങുന്നു,  "ഇയാൾക്കും വിത്ത്‌ ഔട്ട്‌ ചായ തന്നെ " എന്ന് (ഒരു ലോഡ് പുച്ഛത്തോടെ ) മനസ്സിൽ പറഞ്ഞുകൊണ്ട്  ഞാൻ  അയാളെ തന്നെ വീക്ഷിച്ചു കൊണ്ടിരുന്നു . ചായ വാങ്ങിയ  അയാൾ അവിടെ നിന്നും 2 പാക്കറ്റ് കൂടെ എടുത്തു കൊണ്ട് പോകുന്നു🤨, അയാൾ മാത്രമല്ല  പിന്നീട് വന്നവരും അത് പോലെ!!! തന്നെ എന്നാലും എന്താകുമത്🤔🤔🤔. എന്നാൽ പിന്നെ അറിഞ്ഞിട്ട് തന്നെ, ചായ വാങ്ങി പോയ ഒരാളെ നിരീക്ഷിക്കാൻ തന്നെ  തീരുമാനിച്ചു. അയാൾ നടന്നു ഒരു ടേബിളിനു അടുത്ത് പോയിരുന്നു,  കയ്യിൽ ഉള്ള  പാക്കറ്റ് പൊട്ടിച്ചു ചായയിൽ കലക്കി കുടിക്കുന്നു. പഞ്ചസാര !!!!ഞെട്ടലോടെ ഞാൻ ആ നഗ്നസത്യം  മനസ്സിലാക്കി, നമ്മുടെ നാട്ടിലെ ചായക്കട പോലെ അല്ല  ഇവിടെ,  ചായ /കാപ്പി എല്ലാം without ആയിരിക്കും  പഞ്ചസാര പാക്കറ്റിൽ വെക്കും, അത് നമ്മൾ   സെപ്പറേറ്റ് എടുത്തു കൊണ്ട് പോയി  നമ്മൾ തന്നെ കലക്കി കുടിക്കണം. ഹാ പറഞ്ഞിട്ട് കാര്യമില്ല നമ്മടെ നാട്ടിലൊക്കെ without വേണെമെകിൽ പ്രേത്യേകം ചോദിച്ചു വാങ്ങണം , ഇവിടെ ആണേൽ പഞ്ചസാര പ്രേത്യേകം എടുത്ത് കലക്കണം എന്നാൽ വിലയുടെ കാര്യത്തിൽ ഒരു മയവും  ഇല്ല കേട്ടോ.  

ആകെ പ്ലിങ്ങി അവിടെ അങ്ങനെ നിൽക്കുമ്പോൾ ഫോണിലേക്കു ഒരു  വിളി വന്നു, ടാക്സി ഡ്രൈവർ ആണ് എയർപോർട്ടിൽ എത്തിയിട്ടുണ്ട്  ഏതോ മരത്തിന്റെ അടുത്ത് ഉണ്ട് എന്നാണ്  പറയുന്നത് . ഞാൻ  പോയി നോക്കി മുന്നിൽ  ഒരു മരമുണ്ട് അതിന്റ  അടുത്തായിട്ട് അങ്ങനെ ഒരാളെയോ  വണ്ടിയോ  കണ്ടില്ല. പിന്നെയും വിളി ഞങ്ങൾ 2 പേരും മരത്തിന്റെ ചുവട്ടിൽ ഉണ്ട് പക്ഷെ പരസപരം കാണുന്നില്ല, ഞാൻ ചുറ്റും നോക്കി.അതാ  കുറച്ച് ദൂരെ മാറി  എയർപോർട്ട് മതില്കെട്ടിനു പുറത്ത് ഒരു മരമുണ്ട് അതിന്റെ അടുത്ത് നിന്ന്  ഒരാൾ   ഫോൺ ചെയ്യുന്നു അടുത്ത് ഒരു കാറും ഉണ്ട്, അപ്പോ ഇയാള് തന്നെ ആകണം നമ്മൾ ഉദ്ദേശിക്കുന്ന   ആള്. ഞാൻ വേഗം  അങ്ങോട്ട് വെച്ചു പിടിപ്പിച്ചു. ടാക്സിയിൽ കയറി ഹോട്ടലിലേക്ക് പുറപ്പെട്ടു. നേരം പാതിരാത്രി ആകാറായി, ഇടക്ക് തെളിഞ്ഞു കാണുന്ന സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ കാണുന്ന അവ്യക്തമായ കാഴ്ചകൾ മാത്രമുള്ളു. hotel എത്താറായി ,ചുറ്റും കുറേ കെട്ടിടങ്ങൾ ഉണ്ടെങ്കിലും എന്താണെന്നു മനസ്സിലായില്ല. ഹോട്ടലിൽ എത്തിയപ്പോൾ എല്ലാവരും നല്ല  ഉറക്കം ആയി തുടങ്ങിയിരുന്നു, റിസപ്ഷൻ ഉള്ള ആള് എഴുന്നേറ്റ് എനിക്ക് ഉള്ള റൂം തയ്യാറാക്കാൻ റൂം സർവീസ് പയ്യനെ  എഴുന്നേൽപ്പിച്ചു വിട്ടു, എന്നോട് പിറകെ പോന്നോളു എന്ന് പറഞ്ഞു അവൻ നടന്നു.   പിറ്റേന്നു കാലത്ത് തായ്‌വാൻ എംബസിയിൽ പോകാൻ ടാക്സി റിസപ്ഷനിൽ  ബുക്ക് ചെയ്ത്  ഞാൻ റൂമിലേക്ക്‌ നടന്നു. 

രാവിലെ എണീറ്റു റെഡിയായി, സാധാരണ  വീട് വിട്ടാൽ ബ്രേക്ഫാസ്റ്റ് കഴിക്കാറില്ല, പതിവ് തെറ്റിച്ചില്ല.   സ്വെയ്റ്റർ ഒക്കെ  വലിച്ചു കയറ്റി, ഫയൽ ഒക്കെ ബാഗിൽ ഉണ്ടെന്നു ഉറപ്പ് വരുത്തി  കാറിൽ കയറി. ഡ്രൈവറോട് പോകാൻ ഉള്ള സ്ഥലം പറഞ്ഞു, പുള്ളിക് കറക്റ്റ് അറിയില്ല. ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ അടിച്ചു നോക്കി, ഉദ്ദേശം ഏരിയ മനസ്സിലായ ഡ്രൈവർ അങ്ങോട്ട് പോകാൻ വണ്ടി എടുക്കുമ്പോളേക്കും അതാ വരുന്നു  ഒരു സന്യാസി വിത്ത്‌ മൂർഖൻ പാമ്പ്,  ഈ സൈസ്  ഒക്കെ നമ്മൾ ആദ്യമായിട്ടാണല്ലോ  കാണുന്നത്. അയാൾ വന്നു എന്നേം പറ്റിച്ചു 100രൂപേം ഒപ്പിച്ചു  പോയി 😂😂 .  ബ്ലഡി ഫൂൾ,  എന്നെ പറഞ്ഞാൽ  മതിയല്ലോ . വണ്ടി പുറപ്പെട്ടു,  ഒരു മണിക്കൂറോളം കഴിഞ്ഞപ്പോൾ   മാപ്പിൽ ലൊക്കേഷൻ  കാണിച്ച സ്ഥലത്ത് ഞങ്ങൾ എത്തി, അവിടെ നോക്കുമ്പോൾ  എംബസി എന്ന് പറഞ്ഞ ഒരു സാധനമേ ഇല്ല . ഡോർ നമ്പർ നോക്കിയപ്പോൾ എംബസ്സിയുടെ നമ്പറിനെക്കാൾ 2-3 നമ്പർ വ്യത്യാസം ആണ് ഉള്ളത് .  മുന്നോട്ട് പോയാൽ ഡോർ നമ്പർ കൂടിയാണ് വരുന്നത്. അപ്പോൾ പുറകോട്ട് പോയാൽ സ്ഥലമെത്തും എന്ന് മനസ്സിലായി . അങ്ങനെ one way ആയ റോഡിൽ കൂടി ഡ്രൈവർ വണ്ടി nice ആയിട്ട് റിവേഴ്‌സ് എടുത്തു സ്ഥലത്ത് എത്തിച്ചു തന്നു. 

ഞാൻ പതുക്കെ അകത്തേക്കു കയറി, അവിടെ കൗണ്ടറിൽ ഒരു തായ്‌വാൻകാരി അമ്മച്ചി നിന്ന്  അപ്ലിക്കേഷൻ ഫോം വാങ്ങുണ്ട് ആള് ഫുൾ കലിപ്പിലാണ്.അടുപ്പിച്ചുള്ള  ഒഴിവ് കഴിഞ്ഞ് തുറന്നതായത് കൊണ്ട് നല്ല തിരക്കുണ്ടായിരുന്നു. ഈ പുള്ളിക്കാരി മാത്രമേ കൗണ്ടറിൽ ഉള്ളു.   ഞാനും പോയി ക്യൂ നിന്ന് അപ്ലിക്കേഷൻ കൊടുത്തു." ഇന്ന് ആർക്കും ഇന്റർവ്യൂ ഇല്ല,  എല്ലാവരും പോയിട്ട് നാളെ വാ " പുള്ളിക്കാരി കലിപ്പ് ഇട്ട് പറഞ്ഞു. പണി പാളി!!! ഇനി  ഇപ്പോൾ എന്ത് ചെയ്യും, ഞാൻ വേഗം ഓഫീസിലേക്ക് വിളിച്ചു, അവിടെ നിന്നു എനിക്ക് ട്രാവൽ ഏജന്റിന്റെ നമ്പർ കിട്ടി. ഞാൻ അവിടെ നിന്നു ട്രാവൽ ഏജന്റിനെ വിളിച്ചു നോക്കി ആള് ഫോൺ എടുത്തിട്ട് പുള്ളി ഇപ്പോൾ എംബസി കോമ്പൗണ്ടിൽ തന്നെ  ഉണ്ടെന്നു പറഞ്ഞു. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എന്റെ തൊട്ടു പിറകെ നിൽക്കുന്ന ആളാണ് ഏജന്റ്. 
അങ്ങേരോട് ഞാൻ കാര്യം പറഞ്ഞു.  "ഇവിടെ വെയിറ്റ് ചെയ്യൂ തിരക്കായത് കൊണ്ട് പുള്ളിക്കാരി നല്ല കലിപ്പിൽ ആണ്, സംസാരിച്ചു നോക്കട്ടെ" എന്ന് അയാൾ എന്നോട് പറഞ്ഞു . അവിടെ ഗ്രൂപ്പ്‌ വിസ apply ചെയ്തു വന്ന ഗാങിനെ അമ്മച്ചി" പോയിട്ട് നാളെ വാ  " എന്ന് പറഞ്ഞു ഓടിച്ചു വിട്ടു , മിക്കവാറും അവരുടെ കലപില കേട്ട് കലിപ്പായതാകും.

ഞാൻ അവിടെ സൈഡിൽ ഒരു മരത്തിന്റെ ചുവട്ടിൽ പോയിരുന്നു, എന്റെ അടുത്ത് ഒരു 60+ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ അവരുമായി സംസാരിച്ചു. അവര്‌ ബംഗ്ലാദേശ് സ്വദേശിനി ആയ  ഒരു  മിഷനറി ആണ്, അവർക്ക്  ഇവിടെ നിന്നു തായ്‌വാനിൽ പോകനാണു പ്ലാൻ   , അവരുടെ കൂട്ടത്തിൽ ഉള്ള ബാക്കി എല്ലാവരും തായ്‌വാൻ എത്തിയതിട്ടുണ്ടത്രെ. ഒരു മണിക്കൂറോളം ഞങ്ങൾ  അവിടെ കാത്ത് നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ  തിരക്കൊക്കെ ഒഴിഞ്ഞു ആകെ 3-4 പേരെ കോമ്പൗണ്ടിൽ ബാക്കി ഉള്ളു. അപ്പോൾ നമ്മളുടെ തായ്‌വാൻ കാരി അമ്മച്ചി പുറത്തേക്ക് വന്ന്  ഒരാളെ അകത്തോട്ടു വിളിച്ചു, അയാൾ അകത്തു കയറി ഒരു  10 മിനിറ്റിൽ ഇറങ്ങി വന്നു, അമ്പടാ ഇന്റർവ്യൂ തുടങ്ങിയോ രക്ഷപെട്ടു😃😃😃. 

അടുത്തതായി ബംഗ്ലാദേശകാരിയെ വിളിച്ചു അവർക്ക്  60+ പ്രായം ഉള്ള കൊണ്ട് മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണത്രെ,  വേഗം അടുത്ത് ഉള്ള ഹോസ്പിറ്റലിൽ പോയി മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങി വരാൻ പറഞ്ഞു വിട്ടു. ഞാൻ അവിടെ ഒറ്റക്കായി, എന്നാലും  വൈകാതെ  തന്നെ എനിക്ക് വിളി വന്നു.
അകത്തു കയറി ചെന്നപ്പോൾ നേരത്തെ അപ്ലിക്കേഷൻ മേടിച്ച അമ്മച്ചി അവിടെ ഒരു സീറ്റിൽ പോയി ഇരുന്ന് എന്നോടും  അങ്ങോട്ട് വന്നിരിക്കാൻ പറഞ്ഞു.അപ്പോൾ ഇവര്  തന്നെ ആണ് ഇന്റർവ്യൂ എടുക്കുന്നതും, വെറുതെ അല്ല എല്ലാ പണിയും ഒറ്റക്ക് എടുക്കുന്നതിന്റെ കലിപ്പാണ്. എന്നോട് ഇരിക്കാൻ പറഞ്ഞിടത്തു ഞാൻ ഇരുന്നു , അവർ  എന്റെ ഫയൽ നോക്കി ഓരോ ചോദ്യങ്ങൾ തുടങ്ങി.
എന്തിനാണ് തായ്‌വാനിൽ പോകുന്നത്, ബെനിഫിറ്റ് എന്താണ്, എത്ര നാളത്തേക്കാണ്, എന്ത് കൊണ്ട് ഞാൻ തന്നെ പോകണം അങ്ങനെ ഓരോരോ  ചോദ്യങ്ങൾ. ഞാൻ പതുക്കെ ഓരോന്നിനും ഉള്ള ഉത്തരങ്ങൾ പറഞ്ഞു, പതുക്കെ അമ്മച്ചിയുടെ ആദ്യത്തെ ഗൗരവം കുറഞ്ഞു എന്നിട്ട് പറഞ്ഞു ഇത് last ചോദ്യം ആണ്, "നിങ്ങളുടെ monthly ടേക്ക് ഹോം സാലറി എത്ര exact digits, ഒരക്കം പോലും മാറരുത് ". അടിപൊളി പെട്ട് !!! ഞാൻ ഒരു ഉദ്ദേശം ആക്കം പറഞ്ഞു ബാക്കി  tax വരുമ്പോൾ മാറും എന്ന് പറഞ്ഞു ഉരുണ്ട് കളിച്ചു.എന്നെ ഒരു നോട്ടം നോക്കിയിട്ട് " പോയ്കൊള്ളു വിസ സ്റ്റാറ്റസ് ഏജന്റിനെ അറിയിച്ചേക്കാം "എന്ന് പറഞ്ഞ് വിട്ടു. 

പുറത്തിറങ്ങി കാര്യങ്ങൾ  ഏജന്റിനോട് സംസാരിച്ചു .വിസ കിട്ടും എന്ന് പുള്ളി ഉറപ്പ് പറഞ്ഞു.  ഞാൻ  ഓഫീസിലേക്ക്  വിളിച്ചു,  അന്ന് വൈകിട്ടു റിട്ടേൺ ഫ്ലൈറ്റ് ബുക്ക് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു.വൈകീട്ട് ഇനി  ഓപ്ഷൻ ഇല്ല പിറ്റേന്ന് വെളുപ്പിനെ ഉള്ളു എന്ന് അറിയിപ്പ് കിട്ടി , അത് ബുക്ക് ചെയ്തു കൊള്ളാൻ പറഞ്ഞുകൊണ്ട്  ഞാൻ ഹോട്ടലിലേക്കു പോകാൻ വേണ്ടി ഇറങ്ങി. അടുത്ത് തന്നെ ഒരു ബസ് സ്റ്റോപ്പ്‌ ഉണ്ട് ,  ഞാൻ അവിടെ പോയി നിലയുറപ്പിച്ചു .ഏതു ബസ്സിന്‌ പോണം എന്നറിയുകയുമില്ല  മാത്രമല്ല  ഏറേ  നേരം നിന്നിട്ടും ബസ്സ് ഒന്നും വന്നുമില്ല. അവസാനം ഒരു ഓട്ടോ വരുന്നത് കണ്ടു  കൈ കാണിച്ചു. മഹിപാൽപുർ extention പോകണം എന്ന് ഓട്ടോ ഡ്രൈവറോട് പറഞ്ഞു, അതാണ് നമ്മുടെ ഹോട്ടൽ ഉള്ള ലൊക്കേഷൻ. അയാൾ പറഞ്ഞ റേറ്റ് നൽകാം എന്ന്  ഉറപ്പിച്ചു വണ്ടിയിൽ കയറി. 

ഓട്ടോ പതുക്കെ ഹോട്ടൽ ലക്ഷ്യമാക്കി നീങ്ങി  തുടങ്ങി.  പരിചയം ഇല്ലാത്ത സ്ഥലം ആയത്   കൊണ്ട് ഗൂഗിൾ മാപ് ലൊക്കേഷൻ ഇടക്ക് നോക്കി ആണ് ഞാൻ ഇരുന്നത് . കുറച്ചു ദൂരെയായി  എയർപോർട്ട് കോമ്പൗണ്ട് കണ്ടു തുടങ്ങി, ലൊക്കേഷൻ നോക്കിയപ്പോൾ ഹോട്ടൽ എത്താറായി. ഹോട്ടൽ ഉള്ള ഏരിയ എയർപോർട്ടിന്റെ റൺവേയുടെ പുറകിൽ ആയിട്ട് വരും, റൺവേയിൽ നിന്നു വിമാനം പറന്നു പൊങ്ങുന്നത് റോഡിൽ നിന്നാൽ കാണാം. പകൽ ആയത് കൊണ്ട് ചുറ്റുപാട് എല്ലാം നന്നായി കാണാം. കുറേ കെട്ടിടങ്ങൾ,  അവയിൽ മിക്കതും ഹോട്ടലുകൾ തന്നെ  ആണ്, അതിന്റെ ഇടയിൽ ഒരു കെട്ടിടത്തിൽ ആണ് എന്റെ റൂം. റൂമിൽ കയറി കുറച്ച് നേരം ഞാൻ  പുതച്ചുമൂടി കിടന്നു , പുറത്ത് നല്ല തണുപ്പാണ്, 13 ഡിഗ്രി!!! ഉച്ച ആയപ്പോൾ വിശപ്പിന്റെ വിളി വന്നു തുടങ്ങി . ഈ നാട്ടിൽ എന്ത് കഴിക്കും, ഫുഡ് ചെറുതായിട്ട് ഒന്ന് മാറിയാൽ തന്നെ പണി തരുന്ന വയറാണ്. പതുക്കെ പുറത്തുറങ്ങി നടന്നു, നല്ല ഒരു റെസ്റ്റോറന്റ്  കണ്ടെത്തി ഉച്ചക്കത്തെക്ക്  ഉള്ളത് കഴിക്കണം, കുറച്ച് നടന്നു  സാമാന്യം കുഴപ്പമില്ല എന്ന് തോന്നിയ ഒരു റെസ്റ്റോറന്റിന്റെ  മുന്നിൽ എത്തി, അകത്തു  കയറി ഒരു ടേബിൾ കയ്യടക്കി  മെനു കാർഡ് എടുത്ത് തപ്പാൻ തുടങ്ങി. ആഹാ ധാ കിടക്കുന്നു മസാലദോശ,  രക്ഷപെട്ടു. ഒരെണ്ണം ഓർഡർ ചെയ്ത് കഴിച്ചു, തൃപ്തിയായി മനസ്സ് നിറഞ്ഞു . ഇനി ഒരു ഉച്ച ഉറക്കം ആവാം, റൂമിലേക്ക്‌ നടന്നു. 

തുടരും......... 

No comments:

Post a Comment