Thursday, November 7, 2019

തിയേറ്ററിൽ പോയി കണ്ട (A) പടം



   പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷ എഴുതി ഇരിക്കുന്ന സമയത്താണ് ഡാവിഞ്ചി കോഡ് പടം ഇറങ്ങുന്നത്. പടം എന്തോ വിവാദം ആണെന്നോ എന്തൊക്കെയോ വാർത്തയിൽ കണ്ടു . പല സ്ഥലങ്ങളിലും പടം വിലക്കിയിട്ടുമുണ്ടത്രെ .അതാണ് നമ്മുടെ നാട്ടിൽ റിലീസ് ആയിരിക്കുന്നത് . എന്നാൽ പിന്നെ അത് കാണണമല്ലോ . കൂട്ടുകാരും ഒത്തു എറണാകുളം ശ്രീധർ തിയേറ്ററിൽ പോയി പടം കണ്ടുകളയാം എന്ന് വെച്ചു .

അങ്ങനെ ഞങ്ങൾ 4 പേർ തിയേറ്ററിൽ എത്തി, ടിക്കറ്റ് എടുക്കാൻ  ക്യു നിന്നു . ക്യു നില്കുമ്പോളാണ് ഞാൻ അത് ശ്രെദ്ധിക്കുന്നത് , തിയേറ്ററിൽ ഒട്ടിച്ചിരിക്കുന്ന പടത്തിന്റെ പോസ്റ്ററിൽ വട്ടത്തിനുള്ളിൽ (A ). ഡാവിഞ്ചി വരച്ച പടവും ബൈബിളും അയി എന്തോ ബന്ധം ഒക്കെ ഉള്ള കഥയാണ് എന്നാണല്ലോ കേട്ടത് . ഇതിൽ ഇപ്പൊ എന്ത് A🤔🤔🤔🤔 . ഷക്കീല പടത്തിന്റെ  പോസ്റ്ററിൽ മാത്രമേ ഇത് വരെ A കണ്ടിട്ടുള്ളു😇😇😇 , ഇനി ഇതിലെങ്ങാനും .......😜😜😜

കൂടെ ഉള്ള 18 തികയാത്തവമാരോട് ഞാൻ പറഞ്ഞു,  കണ്ടോ A സർട്ടിഫിക്കറ്റ് പടം ആണ് നിങ്ങളെ കയറ്റില്ല, ഞാൻ കയറി കണ്ടേച്ചു വരാം എന്ന്. നോക്കുമ്പോൾ ക്യൂ നിൽക്കുന്നവർ കുറെ പേരൊക്കെ നമ്മുടെ പ്രായം ഒക്കെ തന്നെ (ഞാൻ ജസ്റ്റ്‌ 18 കടന്നേ ഉള്ളു അപ്പൊ ).

ഞങ്ങൾ കയറി പടം കണ്ടു. ഇംഗ്ലീഷിൽ ഞാൻ പുലി ആയിരുന്ന കൊണ്ട് പടം പകുതി കഴിഞ്ഞാണ് എന്തെങ്കിലും മനസ്സിലായത്🤓🤓. ഒരുത്തൻ വരുന്നു പടം വരക്കുന്നു കോഡ് ആണെന്നു പറയുന്നു.  എന്തൊക്കെ ബഹളം ആയിരുന്നു🙁🙁🙁. എല്ലാം കഴിഞ്ഞു പുറത്തിറങ്ങി എന്നിട്ടും ഒരു ചോദ്യം ബാക്കി, എന്നാലും എന്തിനാണാവോ ഇതിനു A സർട്ടിഫിക്കറ്റ് കൊടുത്തത്,  അതിനും മാത്രം എന്താ ഇതിൽ ഉള്ളത്... 🤔🤔🤔. ഒരു കിസ്സിങ് സീൻ പോലുമില്ലാത്ത A പടമോ 😒😒😒.