Thursday, January 16, 2020

I am Trapped

നമ്മുടെ ചങ്ക് ബഡ്ഡി ഉണ്ട്, ആള് ഒരു കാലത്ത് ഡിജിറ്റൽ മണി ട്രാൻസ്ഫെറിന് എതിരായിരുന്നു. വിശ്വാസം ഇല്ല,  അയിനാണ്. അന്ന് മോഡിയും ഡിജിറ്റൽ ഇന്ത്യയും ഇല്ലാഞ്ഞത് ഭാഗ്യം. ബൈ ദി ബൈ, കാര്യത്തിലേക്കു കടക്കാം.

അവന്റെ ഏഷ്യാനെറ്റ്‌ ബ്രോഡ്ബാൻഡിന്റെ ബില്ല് അടക്കണം,അതും നേരിട്ട് പോയി തന്നെ അടക്കണം. അവന് ഏഷ്യാനെറ്റ്‌ ഓഫീസിലേക്ക് പോകാൻ ദൂരം കൂടുതൽ ആയത് കൊണ്ട്. ലോക്കൽ ആയ എന്നെ ആണ് ആ ദൗത്യം ഏല്പിച്ചിരുന്നത്. എല്ലാ മാസവും ഞാൻ പാലാരിവട്ടം ഏഷ്യാനെറ്റ്‌ ഓഫീസിൽ പോയി ബില്ലടക്കും,  അവൻ എനിക്ക് ക്യാഷ് തരും. ഇതങ്ങനെ തുടർന്നു.

അങ്ങനെ ഒരു തവണ ബില്ല് അടക്കാൻ ഞാൻ ഓഫീസിൽ എത്തി. സാധാരണ  തിരക്ക് കാരണം കിട്ടാത്ത ലിഫ്റ്റതാ തുറന്നു കിടന്നു എന്നെ മാടി വിളിക്കുന്നു.  എന്നും സ്റ്റെപ് കയറി അല്ലെ പോകുന്നത്,  ഇന്നിപ്പോ ലിഫ്റ്റിൽ പോയേക്കാം 😁😁😁. ലിഫ്റ്റിൽ കയറി എനിക്ക്  ഇറങ്ങാൻ ഉള്ള രണ്ടാമത്തെ നിലയിൽ നിർത്താൻ ഉള്ള സ്വിച്ച് ഞെക്കി. ലിഫ്റ്റ് പതുക്കെ മുകളിലേക്ക് പോയി രണ്ടാമത്തെ  നിലയിൽ പോയി നിന്നു..

പക്ഷെ ലിഫ്റ്റ് നിന്നു കുറച്ച് അധികം സമയം  കഴിഞ്ഞിട്ടും ഡോർ തുറക്കുന്നില്ല. ഞാൻ ലിഫ്റ്റ് തുറക്കാൻ ഉള്ള സ്വിച്ച് ഞെക്കി നോക്കി, എന്നിട്ടും തുറക്കുന്നില്ല. കുറച്ചു നേരം കൂടി കാത്തു നിന്നു, എന്നിട്ടും തുറക്കുന്നില്ല. ഡോർ തുറക്കാൻ ഉള്ള സ്വിച്ച് ചറ പറ ഞെക്കി, എന്നിട്ടും നോ രക്ഷ.  പണി പാളിയോ 🙄🙄🙄🙄. ഞാൻ ഗ്രൗണ്ട് ഫ്ലോറിലേക് പോകാൻ സ്വിച്ച് ഞെക്കി നോക്കി,  ഭാഗ്യം ലിഫ്റ്റ് അനങ്ങുന്നുണ്ട്. 


ലിഫ്റ്റ് താഴെ എത്തി. എന്നിട്ടും തുറന്നില്ല. അമ്മേ !!!😨😨😨😨 ചെറിയ ഒരു ഭയം വന്നു തുടങ്ങി😬😬😬.ആ ഒരു വെപ്രാളത്തിൽ   പിന്നേം രണ്ടാം  നിലയിലേക്കു ലിഫ്റ്റ് വിട്ടു. വീണ്ടും അവിടെ എത്തി stuck. എത്ര സ്വിച്ച് ഞെക്കിട്ടും ലിഫ്റ്റ് തുറക്കുന്നില്ല, I Am Trapped😱😱😱😱😱.  കുറച്ചു നേരം അന്തം വിട്ടു നിന്നു. എന്ത് ചെയ്യും🤔🤔🤔🤔. വന്നത് വരട്ടെ എന്ന് വെച്ചു വീണ്ടും ഗ്രൗണ്ട് ഫ്ലോറിലേക് പോയി. ഡോർ തുറക്കാൻ ഉള്ള സ്വിച്ച് ചറ പറ ഞെക്കി,  ഹാവൂ ഡോർ തുറന്നു.  

ഞാൻ ചാടി ഇറങ്ങി🏃🏃🏃🏃. പതുക്കെ സ്റ്റെപ് കയറി തുടങ്ങി. കയറി രണ്ടാം നിലയിൽ എത്തിയപ്പോൾ ആണ് ഞാൻ ആ ഞെട്ടിക്കുന്ന സത്യം മനസിലാക്കിയത്,  എനിക്ക് പോകാൻ ഉള്ള ഓഫീസ്  മൂന്നാമത്തെ നിലയിൽ ആണ്. ഞാൻ ലിഫ്റ്റിലേക് നോക്കി,  വീണ്ടും ട്വിസ്റ്റ്‌.....  അവിടെ ലിഫ്റ്റ് ഇല്ല,  മതിൽ മാത്രം !!!!!!!!

ഈ മതിലിന്റെ അപ്പുറത്തു നിന്നാണോ ഞാൻ കുറെ നേരം ലിഫ്റ്റ് തുറക്കാൻ നോക്കിയത് 😳😳😳😳😳😳😳😳😳😳😳
എന്റെ ഭാഗത്തും തെറ്റുണ്ട്,  5-6 വട്ടം വന്നിട്ടും ഏഷ്യാനെറ്റ്‌ ഓഫീസ് മൂന്നാമത്തെ നിലയിൽ ആണെന്ന് ഞാൻ ഓർക്കേണമായിരുന്നു. ഒരു നെടുവീർപ്പിട്ട്😤😤😤 ഞാൻ വീണ്ടും സ്റ്റെപ് കയറി.

ബില്ല് അടച്ചു തിരിച്ചു ഇറങ്ങുമ്പോൾ അവിടെ ലിഫ്റ്റ് തുറന്നു കിടക്കുന്നു,  എന്നാ പിന്നെ അതിൽ പോയേക്കാം. താഴോട്ട് പോകുന്നതിനിടക്ക് ഞാൻ ലിഫ്റ്റ് മൊത്തം ഒന്ന് നോക്കി. അപ്പോള് അവിടെ ഒരു പാട്,  പഴയ സ്റ്റിക്കർ എന്തോ ആണ്. ഞാൻ അതു വായിക്കാൻ നോക്കി. ലിഫ്റ്റ് G,1,3 എന്നീ നിലകളിൽ മാത്രമേ നിൽക്കു എന്ന്,ബെസ്റ്റ് !!!!!!!!

ഏതവനാണോ അതു പറിച്ചു കളഞ്ഞത്. ബ്ലഡി മല്ലൂസ് 😡😡😡😡😡😡😡😡😡😡
അതു പറിച്ചവനെയും അവന്റെ പിതാശ്രീയേയും മനസ്സിൽ ധ്യാനിച്ച്  ഇറങ്ങി നടന്നു. രണ്ടെണ്ണവും തുമ്മി തുമ്മി ഒരു വഴിക്കായി കാണും. പിന്നെ അധിക കാലം പോകേണ്ടി വന്നില്ല. ചങ്ക് ഹൈടെക് ആയതോടെ ഓൺലൈൻ ബില്ല് അടക്കാൻ തുടങ്ങി. നമ്മൾ പോക്കും നിർത്തി 😁





3 comments: