Tuesday, December 10, 2019

Enter of the Tree Dog അഥവാ വീട്ടിൽ കയറിയ മരപ്പട്ടി

2007 T20 വേൾഡ് കപ്പ്‌ നടക്കുന്ന സമയം, ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ആണ് മത്സരം. ഇന്ത്യയുടെ ബാറ്റിംഗ് അവസാന ഓവറുകളിലേക്ക് കടന്നു  ഏതാണ്ട് രാത്രി 11 മണിയോട് അടുക്കുന്നു. അടുത്ത ഓവർ എറിയാൻ അതാ ബ്രോഡ് വരുന്നു. കലിപ്പിൽ നിന്ന യുവി അതാ ഒരു സിക്സ്, രണ്ടു സിക്സ്, ചറ പറ സിക്സ്. ഓവറിൽ 6 ബാളും സിക്സ്. അവസാനത്തെ സിക്സ് അടിച്ചതും അടുക്കളയിൽ ഒരു ചില്ലു പൊട്ടുന്ന ശബ്ദം. പടച്ചോനെ ആ സിക്സ് അടുക്കളയിൽ ആണോ വന്നു വീണത്. എന്താണാവോ പോയി നോക്കാം. അച്ഛനും അമ്മേം നല്ല ഉറക്കം ആണ്.

ഞാൻ പതുക്കെ പോയി അടുക്കള വാതിൽ തുറന്നു,  ആ മുളകുപൊടി ഇട്ടു വെക്കുന്ന കുപ്പി ടമാർ പടാർ. പെട്ടന്ന് ഒരു സാധനം അടുക്കളയിൽ കൂടെ ഓടി ഒരു മൂലയ്ക്ക് ഒളിച്ചു. കണ്ടപ്പോൾ കീരിയെ പോലെ ഉണ്ട്. ഞാൻ അച്ഛനേം അമ്മയെയും വിളിച്ചു കാര്യം പറഞ്ഞു. അവര് വന്നു നോക്കിയപ്പോ ആണ് കാര്യങ്ങൾ ക്ലിയർ ആയത്. കീരി അല്ല മരപ്പട്ടി ആണത്രേ.

മരപ്പട്ടി source :wiki 

സംഭവം പേര് കുറേ കേട്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്ന ആദ്യായിട്ടാണ്. ഞാൻ കണ്ണാടി നോക്കാത്ത കൊണ്ടാണെന്നു നിങ്ങൾക്കു തോന്നുണ്ടാകും. അത് തികച്ചും യാദൃശ്ചികം മാത്രം.

3 പേര് ഇറങ്ങി വരുന്ന കണ്ടതും ലവൻ ചെറിയ ഒരു ഗ്യാപ്പിൽ ചാടി കേറി എസ്‌കേപ്പ്. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നെ അവൻ അത് ശീലം ആക്കി. പാതിരാ ആകുമ്പോ കേറി വരും പിന്നെ  സിലിങ്ങിന്റെ മുകളിൽ വന്നു തുള്ളി കളി, മാന്തൽ ആകെ ഒച്ചപ്പാട്,  ഉറങ്ങാൻ സമ്മതിക്കില്ല അലവലാതി. ഒരെണ്ണത്തിനെ അപ്പുറത്തു ആരോ കെണി വെച്ച് പിടിച്ചു. അടുത്ത ദിവസം വീട്ടിൽ ഫാമിലി ആയിട്ട് ആയിരുന്നു വിസിറ്റ്.

അച്ഛൻ തട്ടിൻപുറത്തു ലൈറ്റ് ഓക്കേ ഇട്ടു നോക്കി. ആദ്യം ശല്യം ഒന്നൊതുങ്ങിയെങ്കിലും പിന്നെ പതുക്കെ അവരുടെ വർക്ക്‌ തുടർന്നു കൊണ്ടേ ഇരുന്നു. വന്നു വന്നു രാവിലെ പോലും രക്ഷ ഇല്ലാണ്ടായി. എന്തിനേറെ പറയുന്നു ഫുഡിൽ വരേ കൈ വെച്ച് തുടങ്ങി.  ഇത് 7 വർഷം തുടർന്നു. അപ്പോളാണ് വീട് പൊളിച്ചു പണിയണം എന്ന പ്ലാൻ വന്നത്. എനിക്ക് കല്യാണ പ്രായം ആയത്രേ. അങ്ങനെ ആ ഭാഗത്തെ അവസാന ഓടിട്ട വീടും പൊളിച്ചതോടെ അവരെങ്ങോട്ടെന്നില്ലാതെ കുടിയിറങ്ങി.

അങ്ങനെ വീട് പണിത് താമസം തുടങ്ങി, മരപ്പട്ടി ശല്യം ഇല്ലാത്ത സ്വസ്ഥം ആയ ഉറക്കം. അപ്പോളാണ് ആ ഞെട്ടിക്കുന്ന സത്യം ഞാൻ അറിഞ്ഞത്. മരപ്പട്ടി കഴിച്ചിട്ട് കാഷ്ഠിക്കുന്ന കാപ്പി കുരു കൊണ്ടുണ്ടാക്കുന്ന കാപ്പി പൊടിക്ക് നല്ല വിലയാണത്രെ. ശേ എന്തോരം മരപ്പട്ടി ഉണ്ടായിരുന്നതായിരുന്നു. കുറച്ചു മുന്നേ അറിഞ്ഞിരുന്നേൽ. കാപ്പി വിറ്റ് അംബാനിയെ തോല്പിക്കാമായിരുന്നു. ആ ഒരു സങ്കടം ഉള്ളത്കൊണ്ടാണോ ആവോ ജിയോ സിം ഞാൻ ഇപ്പോളും എടുക്കാത്തത്.

എന്നാലും എന്റെ മരപ്പട്ടി 7 കൊല്ലം താമസിച്ചിട്ടും, നീ ഒന്നുറക്കെ കരഞ്ഞിരുന്നെകിൽ ഞാൻ ഉണർന്നേനെ മാധവൻകുട്ടി,  ശേ ഡയലോഗ് മാറി പോയല്ലോ. എന്തായാലും എന്നോട് ഒരു വാക്ക് പറയാമായിരുന്നു 

11 comments:

  1. കണ്ണാടി പ്രയോഗം കലക്കി..... കുടിയിറങ്ങിയവർക്ക് കോർപറേഷൻ വക വല്ലതും കിട്ടുമോ എന്നു കൂടി നോക്കായിരുന്നു..... 😆😆😆

    ReplyDelete
    Replies
    1. ഹഹ. ആള്താമസം ഇല്ലാത്ത അപ്പുറത്തെ വീട്ടിൽ കുറച്ചു നാളുകൾ ഉണ്ടായിരുന്നു എന്ന് കേട്ടു. ഇപ്പോ അനക്കം ഒന്നുമില്ല

      Delete
  2. ഹഹ... ചെറുതെങ്കിലും രസായി.കാപ്പിക്കമ്പനി സ്വപനം കിടുക്കി. സലാം

    ReplyDelete
    Replies
    1. എഴുത്തു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

      Delete